ഡോ. സ്റ്റീഫൻ ആന്റണിപിള്ള തൂത്തുക്കുടി ബിഷപ്
12:47 AM Jan 19, 2019 | Deepika.com
ന്യൂഡൽഹി: തൂത്തുക്കുടി ബിഷപ് ആയി റവ. ഡോ. സ്റ്റീഫൻ ആന്റണി പിള്ളയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഡോ. ഇവോൺ അംബ്രോസ് പ്രായപരിധിയായപ്പോൾ വിരമിച്ച ഒഴിവിലാണു നിയമനം. വെല്ലൂർ രൂപതാംഗമായ റവ. ഡോ. സ്റ്റീഫൻ തിരുച്ചിറപ്പള്ളി സെന്റ് പോൾസ് സെിനാരിയിൽ പ്രഫസറാണ്. കോട്ടാർ രൂപതയിലെ കീഴമനക്കുടിയിൽ ജനിച്ച ഇദ്ദേഹത്തിന് 66 വയസുണ്ട്.