ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ പുതിയ വെളിപ്പെടുത്തൽ ആയുധമാക്കി കോണ്ഗ്രസ്. വ്യോമസേന ആവശ്യപ്പെട്ടതിലും കുറച്ച് വിമാനങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങി എൻഡിഎ സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നു കോൺഗ്രസ് നേതാവ് പി. ചിദംബരം കുറ്റപ്പെടുത്തി.
സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യം ചിദംബരം ആവർത്തിച്ചു. രണ്ട് തരത്തിലാണ് മോദി സർക്കാർ രാജ്യത്തെ വഞ്ചിച്ചിരിക്കുന്നത്.
ഒന്ന് വ്യോമസേനയ്ക്ക് ആവശ്യമായത്ര യുദ്ധ വിമാനങ്ങൾ വാങ്ങാതെ രാജ്യസുരക്ഷയെ അപകടത്തിലാക്കി. രണ്ടാമതായി, ഓരോന്നിന് 186 കോടി രൂപ കൂടുതൽ നൽകി. എൻഡിഎ സർക്കാർ നൽകിയ സമ്മാനത്തെക്കുറിച്ചോർത്ത് ഫ്രഞ്ച് വിമാനക്കന്പനിയായ ദസോ ഏവിയേഷൻ ഇപ്പോൾ ചിരിക്കുകയായിരിക്കുമെന്നാണ് ചിദംബരം പരിഹസിച്ചത്.
റഫാൽ: സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നു പി. ചിദംബരം
12:16 AM Jan 19, 2019 | Deepika.com