കോൺഗ്രസിന്‍റെ വരുമാനത്തിൽ വൻ ഇടിവ്

12:16 AM Jan 19, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​ൻ ഇ​ടി​വ്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് ന​ൽ​കി​യ വാ​ർ​ഷി​ക ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് കോ​ണ്‍ഗ്ര​സി​ന്‍റെ 2017-8 വ​ർ​ഷ​ത്തെ വ​രു​മാ​നം 119 കോ​ടി രൂ​പ​യാ​ണ്. മു​ൻ വ​ർ​ഷം ല​ഭി​ച്ച​തി​നേ​ക്കാ​ൾ 12 ശ​ത​മാ​നും കു​റ​വും ക​ഴി​ഞ്ഞ പ​തി​നൊ​ന്നു വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​ന​വും ആ​ണി​ത്.

ചെ​ല​വാ​ക​ട്ടെ 197 കോ​ടി രൂ​പ​യാ​ണ്. 2016-17 വ​ർ​ഷ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​നം 225 കോ​ടി രൂ​പ ആ​യി​രു​ന്ന​പ്പോ​ൾ ബി​ജെ​പി​ക്കു ല​ഭി​ച്ച​ത് 1,027 കോ​ടി രൂ​പ​യാ​ണ്. 2001-02 വ​ർ​ഷ​ത്തി​ൽ ബി​ജെ​പി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രു​ന്നു കോ​ണ്‍ഗ്ര​സി​ന് സം​ഭാ​വ​ന ല​ഭി​ച്ചി​രു​ന്ന​ത്. ബി​ജെ​പി അ​ധി​കാര​ത്തി​ൽ വ​ന്ന​തോ​ടെ കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ക​യാ​യി​രു​ന്നു.

2017-18 ൽ അ​ഞ്ചു കോ​ടി രൂ​പ തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ട് വ​ഴി ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് 210 കോ​ടി രൂ​പ​യാ​ണ്.