ജയ്പുർ: 33 ശതമാനം വനിതാ സംവരണത്തിനുള്ള പ്രമേയം നിയമസഭയിൽ പാസാക്കാൻ സംസ്ഥാന കാബിനറ്റ് തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനമെന്നും ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയുടെ ഈ സമ്മേളനകാലയളവിൽ പ്രമേയം പാസാകുമോയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയില്ല.
പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു സംവരണം ഏർപ്പെടുത്തണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ദീർഘനാളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിനായി ലോക്സഭയിൽ ബിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ പരിഗണനയിലാണ്.
വനിതാ സംവരണം: രാജസ്ഥാനിൽ പ്രമേയം
12:16 AM Jan 19, 2019 | Deepika.com