പാറ്റ്ന: ബിഹാറിലെ മുൻ ലോക്സഭാംഗം ഉദയ് സിംഗ് ബിജെപി വിട്ടു. പൂർണിയ മണ്ഡലത്തിൽനിന്നു രണ്ടു തവണ എംപിയായിട്ടുള്ളയാളാണ് ഉദയ് സിംഗ്. മഹാസഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നു സിംഗ് സൂചന നല്കി.
2004, 2009 തെരഞ്ഞെടുപ്പുകളിലാണ് ഉദയ് സിംഗ് ലോക്സഭാംഗമായത്. ഇദ്ദേഹത്തിന്റെ സഹോദരനാണു 15ാം ധനകാര്യകമ്മിഷൻ ചെയർമാൻ എൻ.കെ. സിംഗ്. അമ്മ മാധുരി സിംഗ് കോൺഗ്രസ് ടിക്കറ്റിൽ പൂർണിയയിൽനിന്ന് 1980, 1984 തെരഞ്ഞടുപ്പുകളിൽ വിജയിച്ചിരുന്നു.
മുൻ എംപി ഉദയ് സിംഗ് ബിജെപി വിട്ടു
12:16 AM Jan 19, 2019 | Deepika.com