നിക്കോബാർ ദ്വീപിൽ ഭൂചലനം
11:19 PM Jan 17, 2019 | Deepika.com
പോർട്ട് ബ്ലെയർ: ആന്റമാൻ നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. നിക്കോബാർ ദ്വീപ് മേഖലയിൽ ഇന്നലെ രാവിലെ 8.43നാണ് ഭൂചനലമുണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു.