ലക്നോ: യുപിയിൽ ചെറുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. ചെറുപാർട്ടികൾക്ക് ഏതാനും സീറ്റുകൾ നല്കാൻ തയാറാണെന്നു യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ഗുലാം നബി ആസാദ്.
രണ്ടു മുതൽ നാലു വരെ സീറ്റുകൾ ചെറുകക്ഷികൾക്ക് നല്കാന് കോൺഗ്രസ് തയാറാണെന്നും എന്നാൽ, ഇപ്പോൾ 80 സീറ്റുകളിലേക്കും മത്സരിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും ആസാദ് പറഞ്ഞു.
എസ്പി-ബിഎസ്പി മഹാസഖ്യത്തിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്നാണ് 80 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. 2014ൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ മാത്രമാണു കോൺഗ്രസ് വിജയിച്ചത്. ഈ സീറ്റുകളിൽ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർഥികളെ നിർത്തുന്നില്ല.
യുപിയിൽ ചെറുകക്ഷികൾക്ക് സീറ്റ് നല്കാൻ തയാർ: കോൺഗ്രസ്
02:14 AM Jan 17, 2019 | Deepika.com