ന്യൂഡൽഹി: അമേരിക്കയിൽ ചികിൽസയിലുള്ള കേന്ദ്ര ധനമന്ത്രിക്ക് ആശംസകളുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജയ്റ്റ്ലി വേഗം ആരോഗ്യം വീണ്ടെടുക്കുന്നതിനായി കോണ്‍ഗ്രസ് പാർട്ടിയുടെയും തന്റെയും സ്നേഹവും ആശംസകളുമുണ്ടെന്ന് രാഹുൽ പഞ്ഞു.
വൃക്ക മാറ്റിവയ്ക്കലിനെത്തു ടർന്നുള്ള മെഡിക്കൽ പരിശോധനകൾക്കാണു ജയ്റ്റ്ലി അമേരിക്കയിലേക്കു പോയതെന്നും ഈയാഴ്ച അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് ജയ്റ്റ്ലി അവതരിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു ജയ്റ്റ്ലി അമേരിക്കയിലേക്കു പോയത്.
അരുണ്‍ ജയ്റ്റ്ലിക്ക് സുഖമില്ലെന്നറിഞ്ഞ താൻ തകർന്നു. ആശയങ്ങളുടെ പേരിൽ ഞങ്ങൾ ദിവസവും പോരടിക്കാറുണ്ട്. പക്ഷേ, അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിനായി കോണ്‍ഗ്രസ് പാർട്ടിയുടെയും എന്റെയും സ്നേഹവും ശുഭാശംസകളും നേരുന്നു. ഈ വിഷമഘട്ടത്തിൽ ജയ്റ്റിലിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊപ്പം നൂറു ശതമാനവും ഞങ്ങളുണ്ട്- ട്വിറ്ററിൽ രാഹുൽ എഴുതി.
ചികിത്സയിൽ കഴിയുന്ന ജയ്റ്റ്ലിക്കു രാഹുലിന്റെ ആശംസ
02:14 AM Jan 17, 2019 | Deepika.com