ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനു ഒരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് എംഎൽഎമാരിൽ ഒരാളും രാജിവയ്ക്കില്ല. ഇന്നോടെ സംഭവങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. എംഎൽഎമാരുമായി സംസാരിച്ചതിനാലാണ് ആത്മവിശ്വാസത്തോടെ ഇക്കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ജാർകിഹോളിയുടെ നേതൃത്വത്തിലുള്ള ഏതാനും എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയുമായി സഹകരിക്കുമെന്ന മാധ്യമവാർത്തകളോടു പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.
ബിജെപിയുടെ അവിശുദ്ധനീക്കം ഫലംകാണില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ആശങ്കയില്ല, ഇന്നു ചിത്രം വ്യക്തമാകും: കെ.സി. വേണുഗോപാൽ
01:49 AM Jan 17, 2019 | Deepika.com