അമ്മയുടെ മടിയിലിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊന്നു
01:49 AM Jan 17, 2019 | Deepika.com
ആലിപുർദ്വാർ: വീട്ടിൽ അമ്മയുടെ മടിയിലിരുന്ന മൂന്നുവയസുള്ള പെൺകുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി. പശ്ചിമബംഗാളിലെ ആലിപുർദ്വാർ ജില്ലയിൽ മദരിഹാത് ഗർഗണ്ട തേയിലത്തോട്ടത്തിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം. പ്രണീത എന്ന കുട്ടിയുടെ മൃതാവശിഷ്ടങ്ങൾ ഇന്നലെ രാവിലെ ടീ ഗാർഡന്റെ സമീപപ്രദേശങ്ങളിൽനിന്നു കണ്ടെത്തി. പെൺകുട്ടിയെ തിരിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ അമ്മ പൂജ ഒറായണിനു പരിക്കേറ്റു.