പട്ടം പറത്തുന്നതിനിടെ രണ്ടുപേർ കെട്ടിടത്തിൽനിന്നു വീണു മരിച്ചു
01:49 AM Jan 17, 2019 | Deepika.com
ഹൈദരാബാദ്: പട്ടം പറത്തുന്നതിനിടെ രണ്ടുപേർ കെട്ടിടങ്ങളിൽനിന്നു വീണു മരിച്ചു.ഹബീബ്നഗറിൽ മൂന്നാം നിലയിൽനിന്നു വീണ് 11വയസുള്ള ആൺകുട്ടിയും വരസിഗുഡയിലെ രണ്ടുനിലക്കെട്ടിടത്തിന്റെ ടെറസിൽനിന്നു വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന തൊപ്പിവില്പനക്കാരനായ യുവാവുമാണ് ഇന്നലെ മരിച്ചത്. നംപള്ളിയിൽ രണ്ടാംനിലയിൽനിന്നു വീണ് പരിക്കേറ്റ ഒൻപതുവയസുകാരന്റെ നില ഗുരുതരമായി തുടരുന്നു.