മുൻ വിഎച്ച്പി അധ്യക്ഷൻ വിഷ്ണു ഹരി ഡാൽമിയ അന്തരിച്ചു
01:49 AM Jan 17, 2019 | Deepika.com
ന്യൂഡൽഹി: മുൻ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിഷ്ണു ഹരി ഡാൽമിയ(91) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു. അശോക് സിംഘാൽ, ആചാര്യ ഗിരിരാജ് കിഷോർ എന്നിവർക്കൊപ്പം ഡാൽമിയ രാമ ജന്മഭൂമി പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1979ൽ വിഎച്ച്പിയിൽ ചേർന്ന ഡാൽമിയ സംഘടനയുടെ വൈസ് പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ് , പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.