റഫാൽ റിപ്പോർട്ട് വെളിപ്പടുത്താനാവില്ല

12:55 AM Jan 16, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ക​ണ്‍ട്രോ​ള​ർ ആ​ന്‍ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. ഓ​ഡി​റ്റ് തയാറായി വ​രു​ന്ന​തേയു​ള്ളൂ. ഇ​തു​വ​രെ റി​പ്പോ​ർ​ട്ടി​ന് അ​ന്തി​മരൂ​പം ന​ൽ​കി​യി​ട്ടി​ല്ല.

അ​തി​നാ​ൽ റി​പ്പോ​ർ​ട്ടി​ലെ ഒ​രു വി​വ​ര​വും വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നുമാണ് പൂ​ന​യി​ൽനി​ന്നു​ള്ള വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ വി​ഹാ​ർ ദു​ർ​വേ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി ന​ൽ​കി​യ​ത്. മാ​ത്ര​മ​ല്ല സി​എ​ജി റി​പ്പോ​ർ​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. റ​ഫാ​ൽ ഇ​ടപാ​ട് സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സി​എ​ജി റി​പ്പോ​ർ​ട്ട് പി​എ​സി പ​രി​ശോ​ധി​ച്ചു എ​ന്ന പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു തി​രു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.