ജമ്മു: പാക് റേഞ്ചേഴ്സ് നടത്തിയ ഒളിയാക്രമണത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റിനു വീരമൃത്യു. അന്താരാഷ്ട്ര അതിർത്തിയിൽ കഠുവ ജില്ലയിലെ ഹിരാനഗർ-സാംബ സെക്ടറിൽ ഇന്നലെ രാവിലെ 10.50ന് ആയിരുന്നു പാക് ആക്രമണം.
വിനയ് പ്രസാദ് ആണു വീരമൃത്യു വരിച്ച ഓഫീസർ. ഒളിയാക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സത്വാരി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിയന്ത്രണരേഖയിൽ സുന്ദർബനി സെക്ടറിലും പാക്കിസ്ഥാൻ ആക്രമണം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാക് ഒളിയാക്രമണം; ബിഎസ്എഫ് അസി. കമൻഡാന്റിനു വീരമൃത്യു
12:55 AM Jan 16, 2019 | Deepika.com