ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികൾ മുൻപ് നിശ്ചയിച്ചിരുന്നതുപോലെ ഈ മാസം 22ന് പരിഗണിക്കില്ല.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് തന്നെയാണിതു വ്യക്തമാക്കിയത്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്.
ശബരിമല: പുനഃപരിശോധനാ ഹർജികൾ 22ന് പരിഗണിക്കില്ല
12:55 AM Jan 16, 2019 | Deepika.com