ഗോധ്ര: മോദിക്കെതിരേയുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീംകോടതി

12:55 AM Jan 16, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗോ​ധ്ര ക​ലാ​പ​ത്തി​ൽ അ​ന്നു ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ സാ​ക്കി​യ ജാ​ഫ്രി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി. 2002ലെ ​ഗോ​ധ്ര ക​ലാ​പ​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഗു​ൽ​ബ​ർ​ഗ സൊ​സൈ​റ്റി​യി​ൽ കൊ​ല്ല​പ്പെ​ട്ട 68 പേ​രി​ൽ ഒ​രാ​ളാ​യ മു​ൻ എം​പി ഇ​ഹ്സാ​ൻ ജാ​ഫ്രി​യു​ടെ പ​ത്നി​യാ​ണ് സാ​ക്കി​യ ജാ​ഫ്രി.

മോ​ദി​ക്ക് എ​സ്ഐ​ടി ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സാ​ക്കി​യ​യു​ടെ ഹ​ർ​ജി 2017 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ത​ള്ളി​യി​രു​ന്നു.

ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക്ക​ർ, അ​ജ​യ് ര​സ്തോ​ഗി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സാ​ക്കി​യ​യു​ടെ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​ത്. നാ​ലാ​ഴ്ച സ​മ​യം ചോ​ദി​ച്ച​ത് അ​നു​വ​ദി​ച്ച് അ​തി​ന് ശേ​ഷം വി​ഷ​യം ലി​സ്റ്റ് ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.