ബംഗളൂരു: കർണാടക സർക്കാർ ആടിയുലഞ്ഞിട്ടും കൂസാതെ മുഖ്യമന്ത്രി കുമാരസ്വാമി. രണ്ട് എംഎൽഎമാർ പിന്തുണ പിൻവലിച്ചതറിഞ്ഞിട്ടും മുഖ്യമന്ത്രിക്കു കുലുക്കമില്ല. മകൻ നിഖിൽ ഗൗഡ അഭിനയിച്ച കുരുക്ഷേത്ര എന്ന സിനിമയുടെ ട്രെയ്ലർ കാണാൻ ഇന്നലെ കുമാരസ്വാമി സമയം കണ്ടെത്തി.
അഭിമന്യുവിന്റെ റോളാണ് നിഖിലിന്. മുനിരത്ന എംഎൽഎയാണു സിനിമ നിർമിച്ചിരിക്കുന്നത്. കന്നഡയിൽ മുന്പ് ഇതുപോലൊരു സിനിമ ഉണ്ടായിട്ടില്ലെന്നാണു കുമാരസ്വാമി അഭിപ്രായപ്പെട്ടത്.
മകന്റെ സിനിമയുടെ ട്രെയ്ലർ കണ്ട് കുമാരസ്വാമി
12:17 AM Jan 16, 2019 | Deepika.com