ന്യൂഡൽഹി: സാന്പത്തിക സംവരണത്തിനെതിരായ കേസുകളിൽ തടസഹർജിയുമായി കേരള വൈശ്യ ക്ഷേമ സഭ. സംവരണം അനുവദിച്ച തീരുമാനം ഏകപക്ഷീയമായി സ്റ്റേ ചെയ്യരുതെന്നാണ് ആവശ്യം.
ഭരണഘടനാ ഭേദഗതിക്ക് എതിരേ നൽകിയ ഹർജിയിൽ കേരള വൈശ്യ ക്ഷേമ സഭയുടെ വാദംകൂടി കേട്ട ശേഷമേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവൂവെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സാന്പത്തിക സംവരണം ആവശ്യപ്പെട്ട് എൻഎസ്എസിനൊപ്പം നേരത്തെ സുപ്രീംകോടതിയെ സമീപിച്ച സംഘടനയാണ് വൈശ്യ ക്ഷേമ സഭ.
സാന്പത്തിക സംവരണം: തടസഹർജിയുമായി വൈശ്യ ക്ഷേമ സഭ
12:17 AM Jan 16, 2019 | Deepika.com