കുംഭമേളയിൽ ലക്ഷങ്ങൾ പുണ്യസ്നാനം ചെയ്തു
12:17 AM Jan 16, 2019 | Deepika.com
അലാഹാബാദ്: മകരസംക്രാന്തിദിനമായ ഇന്നലെ ലക്ഷക്കണക്കിനു ഭക്തർ ഗംഗയുടെ തടങ്ങളിൽ പുണ്യസ്നാനം നടത്തി. ഇതോടെ അൻപതുദിവസത്തെ കുംഭമേള ആഘോഷങ്ങൾക്കു തുടക്കമായി. വെളുപ്പിന് നാലിനായിരുന്നു സ്നാന ചടങ്ങുകൾ ആരംഭിച്ചത്. 13 അഖാരകളിൽനിന്നുള്ള (ഏഴ് ശൈവ, മൂന്ന് വൈഷ്ണവ, മൂന്ന് സിക്ക്) സന്ന്യാസികളും പരന്പരാഗത ആചാരത്തിൽ പങ്കുചേർന്നു.