ബോട്ട് മുങ്ങി ആറു പേർ മരിച്ചു
12:17 AM Jan 16, 2019 | Deepika.com
നന്ദുർബാർ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ നർമദ നദിയിൽ ബോട്ട് മുങ്ങി ആറു പേർ മരിച്ചു. 36 പേരെ രക്ഷപ്പെടുത്തി. മകര സംക്രാന്തിയോടനുബന്ധിച്ചുള്ള നദീപൂജയ്ക്കു പോയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.