ന്യൂഡൽഹി: ഹസാരിബാഗിലെ മുൻ ബിഷപ് ഡോ. ചാൾസ് സോറെംഗ് (84) അന്തരിച്ചു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലായിരുന്നു അന്ത്യം. സംസ്കാരം ഹസാരിബാഗിൽ നടത്തി.
1969ൽ ഈശോസഭയിൽ ചേർന്ന ഇദ്ദേഹം റാഞ്ചി സെന്റ് സേവ്യേഴ്സിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നു. 1990ൽ ഡാൾട്ടൺഗഞ്ജിൽ ബിഷപ് ആയി. 1995ൽ ഹസാരിബാഗിലേക്കു മാറി. 1994ൽ ഭാരതത്തിലെ കത്തോലിക്കാ മെത്രാൻസംഘം (സിബിസിഐ)ത്തിന്റെ സെക്രട്ടറി ജനറൽ ആയി.
ബിഷപ് ഡോ. ചാൾസ് സോറെംഗ് അന്തരിച്ചു
01:22 AM Jan 15, 2019 | Deepika.com