കംപ്യൂട്ടറിൽ കടന്നുകയറ്റം: കേന്ദ്രത്തിനു നോട്ടീസ്

01:22 AM Jan 15, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ​വ​രു​ടെ​യും കം​പ്യൂ​ട്ട​റു​ക​ളി​ൽനി​ന്ന് പ​ത്ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് നി​ർ​ബാ​ധം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ വി​ശ​ദീ​ക​രണം തേ​ടി സു​പ്രീം​കോ​ട​തി.

സ​ർ​ക്കാ​ർ ന​ട​പ​ടി ഇ​ട​ക്കാ​ല​ത്തേ​ക്ക് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീ​കോ​ട​തി ത​ള്ളി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20നാ​ണ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. വി​ഷ​യ​ത്തി​ൽ ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു.

സ്വ​കാ​ര്യ​ത​യ്ക്കു​ള്ള മൗ​ലി​ക അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ളാ​ണു സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ലെ​ത്തി​യ​ത്. 2017ൽ ഒ​ന്പ​തം​ഗ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് സ്വ​കാ​ര്യ​ത ഓ​രോ പൗ​ര​ന്‍റെ​യും മൗ​ലി​കാവ​കാ​ശ​ക​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഭരണഘടന 21-ാം അനുച്ഛേദത്തിലെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ളഅവകാശത്തിന്‍റെ ഭാഗമാണിത്. അ​തോ​ടൊ​പ്പം ത​ന്നെ ഓ​രോ പൗ​ര​ന്‍റെ​യും വി​വ​ര സ്വ​കാ​ര്യ​ത​യും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.