ന്യൂഡൽഹി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങൾക്കുള്ള പത്തുശതമാനം സംവരണം ഇന്നലെ നിലവിൽവന്നു. ഇനിയുള്ള എല്ലാ സർക്കാർ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ പ്രവേശനങ്ങളിലും ഈ സംവരണം ബാധകമാണ്. രാഷ്ട്രപതി ശനിയാഴ്ച ബില്ലിൽ ഒപ്പുവച്ചു. ഇന്നലെ ബിൽ നടപ്പായതായി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി.
ഗുജറാത്തിൽ മുന്നോക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് സർക്കാർ ജോലികളിൽ പത്തുശതമാനം സംവരണം നടപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. ഇതോടെ കേന്ദ്ര സർക്കാരിന്റെ സംവരണ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.
സാന്പത്തികസംവരണം പ്രാബല്യത്തിൽ
12:34 AM Jan 15, 2019 | Deepika.com