ബുലന്ദ്ഷഹർ: ബുലന്ദ്ഷഹറിൽ കലാപത്തിനു കാരണമായ പശുകശാപ്പ് കേസിൽ അറസ്റ്റിലായ മൂന്നു പേർക്കെതിരേ ജില്ലാ ഭരണകൂടം ദേശീയസുരക്ഷാനിയമം (എൻഎസ്എ) ചുമത്തി. സിയാനയിലെ മഹാവ് ഗ്രാമത്തിൽ ഡിസംബർ മൂന്നിന് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കലാപം കത്തിപ്പടർന്നത്. പോലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ(44) നാട്ടുകാരനായ സുമിത്കുമാർ(20) എന്നിവർ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു.
കലാപത്തിനും ഗോഹത്യക്കും വെവ്വേറെ എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തത്. ഏഴു പേരാണ് ഗോഹത്യ കേസിൽ അറസ്റ്റിലായത്.
ബുലന്ദ്ഷഹർ കലാപം: ഗോഹത്യകേസിൽ മൂന്നു പേർക്കെതിരേ എൻഎസ്എ ചുമത്തി
12:34 AM Jan 15, 2019 | Deepika.com