സിബിഐ ഡയറക്ടറുടെ നിയമനം: സുപ്രീംകോടതിയിൽ ഹർജി

12:34 AM Jan 15, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ൽ. നാ​ഗേ​ശ്വ റാ​വു​വി​നെ സിബിഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. കോ​മ​ണ്‍ കോ​സ് എ​ന്ന എ​ൻ​ജി​ഒ​ക്ക് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

നാ​ഗേ​ശ്വ റാ​വു​വി​നെ ഇ​ട​ക്കാ​ല സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച ജ​നു​വ​രി പ​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. സി​ബി​ഐ​ക്ക് സ്ഥി​രം ഡ​യ​റ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി സ്പെ​ഷ്യ​ൽ പോ​ലീ​സ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മ​ത്തി​ന്‍റെ നാ​ല് എ, ​ഭേ​ദ​ഗ​തി ചെ​യ്ത ലോ​ക്പാ​ൽ, ലോ​കാ​യു​ക്ത നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​രം ഡ​യ​റ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നാ​ഗേ​ശ്വ​ര റാ​വു​വി​ന്‍റെ നി​യ​മ​നം നി​യ​മ​വി​രു​ദ്ധ​വും ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു​ള്ള​തു​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്ക​ണം. ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക സു​താ​ര്യ​മാ​യി ത​യാ​റാ​ക്ക​ാൻ സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട്.