കേന്ദ്ര വിജിലൻസ് കമ്മീഷണർ രാജിവയ്ക്കണം: കോൺഗ്രസ്

12:46 AM Jan 14, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഭ​ര​ണ​ഘ​ട​ന​യെ​യും പ​ദ​വി​യെ​യും ദു​രു​പ​യോ​ഗം ചെ​യ്ത കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്കു​ക​യോ പു​റ​ത്താ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ്.

സി​ബി​ഐ​യി​ലെ അ​ഴി​മ​തി​ക്കാ​ര​നാ​യ സ്പ്ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യു​ടെ ഏ​ജ​ന്‍റും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​നു​മാ​യാ​ണ് സി​വി​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് അ​ഭി​ഷേ​ക് സിം​ഘ്‌​വി ആ​രോ​പി​ച്ചു.

സി​വി​സി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തുനി​ന്ന് അ​ലോ​ക് വ​ർ​മ​യെ നി​യ​മ​ന സ​മി​തി നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ആ​റി​ന് സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ നേ​രി​ട്ടു ചെ​ന്ന് ഇ​തേ സി​വി​സി കെ.​വി. ചൗ​ധ​രി സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് വെ​ളി​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചി​ട്ടു​മി​ല്ല.

അ​സ്താ​ന​യു​ടെ അ​പ്രൈ​സ​ൽ റി​പ്പോ​ർ​ട്ടി​ലെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് സി​വി​സി ആ​വ​ശ്യ​പ്പെ​ട്ട​തും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. രാ​ഷ്‌​ട്രീ​യ യ​ജ​മാ​ന​ന്മാ​രു​ടെ പാ​വ​യാ​യി മാ​റി​യ സി​വി​സി മാ​റി​യേ മ​തി​യാ​കൂ. സ്വ​യം രാ​ജി​വ​യ്ക്കു​ക​യോ, പു​റ​ത്താ​ക്കു​​ക​യോ എ​ന്ന​തു പ്ര​ശ്ന​മ​ല്ലെ​ന്നും സിം​ഘ്‌​വി പ​റ​ഞ്ഞു.