മേജറും സൈനികനും കൊല്ലപ്പെട്ടു
12:45 AM Jan 12, 2019 | Deepika.com
ജമ്മു: കാഷ്മീരിൽ കരസേനാ മേജറും സൈനികനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ ലാം ബെൽട്ടിലായിരുന്നു സ് ഫോടനം. നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരെ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ച ഐഇഡിയാണു പൊട്ടിത്തെറിച്ചത്.