ലക്നോ: യുപിയിൽ സമാജ്വാദി പാർട്ടി-ബിഎസ്പി സഖ്യം സംബന്ധിച്ച് ഇന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും സംയുക്ത പ്രഖ്യാപനം നടത്തും.
കോൺഗ്രസ് സഖ്യത്തിലുണ്ടാകില്ല. ലക്നോലിസെ ഹോട്ടലിലാണു സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകുക. ഇരു പാർട്ടികളും മത്സരിക്കുന്ന സീറ്റുകളും ഇന്നു പ്രഖ്യാപിച്ചേക്കും. ചെറുകക്ഷികളായ ആർഎൽഡിയും നിഷാദ് പാർട്ടിയും സഖ്യത്തിലുണ്ടാകും. ആകെയുള്ള 80 സീറ്റുകളിൽ 37 എണ്ണത്തിൽ വീതം സമാജ്വാദി പാർട്ടിയും ബിഎസ്പിയും മത്സരിച്ചേക്കും. അമേത്തി, റായ്ബറേലി സീറ്റുകളിൽ സഖ്യം സ്ഥാനാർഥികളെ നിർത്തില്ല. തങ്ങളെ സഖ്യത്തിൽനിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ തെറ്റാണെന്നു കോൺഗ്രസ് വക്താവ് അഭിഷേഖ് സിംഗ്വി പറഞ്ഞു. ബിജെപി സർക്കാരിനെ പരാജയപ്പെടുത്തുകയെന്നതാകണം എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ലക്ഷ്യമെന്നു സിംഗ്വി കൂട്ടിച്ചേർത്തു.
എസ്പി-ബിഎസ്പി സഖ്യം: സംയുക്ത പ്രഖ്യാപനം ഇന്ന്
12:45 AM Jan 12, 2019 | Deepika.com