ന്യൂഡൽഹി: പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് (പിബിസി) സമ്മേളനം വാരാണസിയിൽ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ത്രിദിന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി സമ്മാൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് അറിയിച്ചു.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് മുഖ്യാഥിയായിരിക്കും. ഏറ്റവും പ്രധാന പ്രവാസിയായ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നു ഇന്ത്യയിലേക്കു മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ജനുവരി എഴു മുതൽ ഒന്പതു വരെ പതിവായി നടത്തിയിരുന്ന പിബിഡി സമ്മേളനം ചരിത്രത്തിൽ ആദ്യമായാണ് 21ലേക്ക് നീട്ടിയത്. സമ്മേളന പ്രതിനിധികളെ മുഴുവൻ പ്രയാഗ് രാജിൽ (പഴയ അലാഹാബാദ്) എത്തിച്ചു കുംഭമേളയിൽ പങ്കെ ടുപ്പിക്കാനും 26ന് ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡ് കാണി ക്കാനും സംവിധാനം ചെ യ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 24ന് പ്രതിനിധികളെ പ്രയാഗ്രാജിൽ എത്തിക്കും. ഗംഗാനദിയിൽ കുളിക്കാൻ സൗകര്യം ഉണ്ടാകും. രാത്രി ഡൽഹിയിലേക്കു പ്രത്യേക പ്രവാസി ഭാരതി ട്രെയിനിൽ കൊണ്ടുപോകും
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, യുപി ഗവർണർ റാംനായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ചേതൻ ചൗഹാൻ, നോർവെയിലെ എംപി ഹിമാംഷു ഗുലാത്തി, ന്യൂസിലൻഡിലെ എംപി കൻവൽജിത് സിംഗ് ബക്ഷി തുടങ്ങിയവർ പ്രസംഗിക്കും.
പ്രവാസി ഭാരതീയ ദിവസ് വാരാണസിയിൽ
12:45 AM Jan 12, 2019 | Deepika.com