ശബരിമല: വാദത്തിന്റെ വീഡിയോ വേണമെന്ന് അപേക്ഷ
12:44 AM Jan 12, 2019 | Deepika.com
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും പ്രവേശനം അനുവദിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നതിന്റെ വീഡിയോ റിക്കാർഡിംഗും തത്സമയ സംപ്രേഷണവും അനുവദിക്കണമെന്ന് അപേക്ഷ. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനാണ് അപേക്ഷ നൽകിയിരിക്കുന്നത്. പുനഃപരിശോധനാ ഹർജിയിൽ ജനുവരി 22നാണ് ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത്.