ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കോന്നി, കാസർകോഡ്് ജില്ലയിലെ നീലേശ്വരം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങൾക്കു കെട്ടിട നിർമാണത്തിനായി പണം അനുവദിച്ചതായി കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ.
ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി (എച്ച്ഇഎഫ്എ)യാണ് കെട്ടിട നിർമാണത്തിന് 10.93 കോടി രൂപ നൽകുക. രാജ്യത്തെ 44 കേന്ദ്രീയ വിദ്യാലയങ്ങൾക്കാണ് കെട്ടിട നിർമാണത്തിന് പണം അനുവദിച്ചിരിക്കുന്നത്.
കോന്നി, നീലേശ്വരം കേന്ദ്രീയ വിദ്യാലയങ്ങൾക്കു ഫണ്ട് അനുവദിച്ചു
12:44 AM Jan 12, 2019 | Deepika.com