ന്യൂഡൽഹി: റഫാൽ ചർച്ചയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരേ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ദേശീയ വനിത കമ്മീഷൻ നോട്ടീസയച്ചു.
മന്ത്രിക്കെതിരേ ലൈംഗിക ചുവയുള്ളതും തരംതാഴ്ന്നതും സ്ത്രീ വിരുദ്ധവുമായ പരാർമശം നടത്തിയതിൽ വിശദീകരണം തേടിയാ ണു നോട്ടീസ് അയച്ചതെന്നു ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. വിവാദ പരാമർശം കൊണ്ടു രാഹുൽ എന്താണ് അർഥമാക്കിയതെന്നു വിശദീകരിക്കണമെന്നാണു ആവശ്യമെന്നും അവ ർ പറഞ്ഞു.
റഫാൽ ചർച്ചയിലെ പരാമർശം: രാഹുലിന് വനിതാകമ്മീഷൻ നോട്ടീസ്
12:34 AM Jan 11, 2019 | Deepika.com