അയോധ്യ ഭൂമി തർക്കകേസ് 29ലേക്കു മാറ്റി

12:34 AM Jan 11, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്കകേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ജ​നു​വ​രി 29ലേ​ക്കു മാ​റ്റി. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗം ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണിത്.

ഇ​തേ വി​ഷ​യ​ത്തി​ൽ മു​ൻ യു​പി മു​ഖ്യ​മ​ന്ത്രി ക​ല്യാ​ണ്‍ സിം​ഗി​നു വേ​ണ്ടി ജ​സ്റ്റീ​സ് ല​ളി​ത് ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ സൂ​ചി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബെ​ഞ്ചി​ൽ നി​ന്നു പി​ന്മാ​റിയത്. ഇ​തേ തു​ട​ർ​ന്ന് ബെ​ഞ്ച് പു​നഃ​സം​ഘ​ടി​പ്പി​ച്ച​തി​നു ശേ​ഷം വാ​ദം കേ​ൾ​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​റി​യി​ച്ചു.