ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ വിട്ടയച്ചു

12:56 AM Jan 10, 2019 | Deepika.com
ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​റാ​​​​ൻ സമുദ്രാതിർ ത്തിയിൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തി​​​​ന് അ​​​​ഞ്ചു​​​​മാ​​​​സം മു​​​​ന്പ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ 15 ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഇ​​​​റാ​​​​ൻ വി​​​​ട്ട​​​​യ​​​​ച്ചു. ഉ​​​​ത്ത​​​​ര​​​​ക​​​​ന്ന​​​​ഡ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 15 മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​ളാ​​ണി​​വ​​ർ. ബോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി യു​​​​എ​​​​ഇ വ​​​​ഴി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​ക​​​​ന്ന​​​​ഡ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ​​​​സ്.​​​​എ​​​​സ്. ന​​​​കു​​​​ൽ പ​​​​റ​​​​ഞ്ഞു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​യ​​​​ത്. ഇ​​​​റാ​​​​നി​​​​ലെ കി​​​​ഷ് ദ്വീ​​​​പി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജൂ​​​​ലൈ 27 നാ​​ണ് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഇ​​​​റാ​​​​ൻ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.