മുംബൈ: മുതിർന്ന ബോളിവുഡ് സംവിധായകനും നടനുമായ രാകേഷ് റോഷന് ശ്വാസകോശാർബുദമെന്നു കണ്ടെത്തൽ. രോഗബാധ അതിന്റെ ആദ്യ ഘട്ടത്തിലാണെന്നും ഉടൻ ശസ്ത്രക്രിയ വേണ്ടിവരുമെന്നും മകനും ബോളിവുഡ് നടനുമായ ഋത്വിക് റോഷൻ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
രണ്ടാഴ്ച മുന്‍പാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതെന്നും ഋത്വിക് പറയുന്നു. അറുപത്തിയൊന്‍പതുകാരനായ രാകേഷ് റോഷൻ ജിമ്മിൽ തനിക്കൊപ്പം നിൽക്കുന്ന ചിത്രവും ഋത്വിക്് പുറത്തുവിട്ടു. കോയ്ല, കരൺ അർജുൻ, ഖുദ്ഗാർസ് തുടങ്ങിയവയാണ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ. കഹോന പ്യാർ ഹേ, കോയി മിൽ ഗയാ, കൃഷ്, കാബിൽ എന്നീ സിനിമകളിൽ അച്ഛനും മകനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
രാകേഷിന്റെ മകൾ സുനൈനയ്ക്ക് വർഷങ്ങൾക്കുമുന്‍പ് കഴുത്തിൽ കാൻസർ കണ്ടെത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ രോഗനിർണയം സാധ്യമായതിനാൽ രക്ഷപ്പെട്ടു.
സംവിധായകൻ രാകേഷ് റോഷന് അർബുദമെന്ന്
12:10 AM Jan 09, 2019 | Deepika.com