ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയ് ജവാൻ, ജയ് കിസാൻ മുദ്രാവാക്യത്തിനും അടൽ ബിഹാരി വാജ്പേയിയുടെ ജയ് വിജ്ഞാൻ മുദ്രാവാക്യത്തിനുമൊപ്പം തന്റെ ജയ് അനുസന്ധാൻ(ഗവേഷണം വിജയിക്കട്ടെ) എന്ന മുദ്രാവാക്യംകൂടി ഉൾപ്പെടുത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ജലന്ധറിൽ നടന്നുവരുന്ന 106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ ഭാവി എന്ന സെമിനാറിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാനമേഖലയിൽ ജൈവ ഇന്ധനം, കാഴ്ചവൈകല്യമുള്ളവർക്ക് ദിവ്യ നയൻ, സെർവിക്കൽ കാൻസർ, ക്ഷയം, ഡെങ്കി, മണ്ണിടിച്ചിൽ നേരത്തേ അറിയിക്കാനുള്ള സംവിധാനം എന്നിവ കണ്ടെത്തിയതു കഴിഞ്ഞവർഷത്തെ സർക്കാരിന്റെ നേട്ടമാണെന്നും മോദി പറഞ്ഞു.
"ജയ് ജവാൻ, ജയ് കിസാൻ' മുദ്രാവാക്യങ്ങൾക്കൊപ്പം മോദിയുടെ "ജയ് അനുസന്ധാൻ' മുദ്രാവാക്യവും
12:30 AM Jan 04, 2019 | Deepika.com