സജ്ജൻകുമാർ രാജിവച്ചു

12:58 AM Dec 19, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ല​ഭി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​വ് സ​ജ്ജ​ൻ കു​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് രാ​ജി​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​നി​ക്കെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​കാം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.