അഹമ്മദാബാദ്: 650 കോടിയുടെ വൈദ്യുതി കുടിശിക ഗുജറാത്ത് സർക്കാർ എഴുതിത്തള്ളി.
ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതികുടിശികയാണ് എഴുതി തള്ളുന്നതെന്നും 6.22 ലക്ഷം പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ഗുജറാത്ത് ഉൗർജ മന്ത്രി സൗരഭ് പട്ടേൽ അറിയിച്ചു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതി തള്ളാൻ തീരുമാനിച്ചതിനു പിന്നാലെയാണു ബിജെപി സർക്കാരിന്റെ നീക്കം.
650 കോടിയുടെ വൈദ്യുതി കുടിശിക ഗുജറാത്ത് സർക്കാർ എഴുതിത്തള്ളി
12:58 AM Dec 19, 2018 | Deepika.com