റായ്പുർ: മധ്യപ്രദേശിനു പിന്നാലെ ഛത്തീസ്ഗഡും കാർഷികകടം എഴുതിത്തള്ളി. ഹ്രസ്വകാല കാർഷികവായ്പ് എഴുതിത്തള്ളുമെന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇന്നലെ പ്രഖ്യാപിച്ചു. സഹകരണബാങ്കുകളിൽനിന്നും ഛത്തീസ്ഗഡ് ഗ്രാമീൺ ബാങ്കിൽനിന്നുമുള്ള 6,100 കോടി രൂപയുടെ കാർഷികകടമാണ് എഴുതിത്തള്ളുക. 16.65 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയാൽ കാർഷികകടം എഴുതിത്തള്ളുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.
നെല്ല് ക്വിന്റലിന് 2500 രൂപ താങ്ങുവില ഏർപ്പെടുത്താനും തീരുമാനമായി. ഝിറാം താഴ്വരയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും തീരുമാനമായി.
2013 മേയ് 25നുണ്ടായ ആക്രമണത്തിൽ 29 പേരാണു കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡും കാർഷികകടം എഴുതിത്തള്ളി
12:58 AM Dec 19, 2018 | Deepika.com