മുംബൈ: മുംബൈയിലെ ഇഎ സ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ എണ്ണം എട്ടായി. മൂന്ന് അഗ്നി-രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ 176 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 25 പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്.
അന്ധേരിയിലെ മാരോളിലുള്ള കാംഗർ ഇഎസ്ഐ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരം നാലിനാണു തീപിടിത്തമുണ്ടായത്. 1970ൽ നിർമിച്ച, 325 ബെഡ് സൗകര്യമുള്ള ആശുപത്രിയാണിത്. രാത്രി 7.35നാണു തീ നിയന്ത്രണ വിധേയമാക്കിയത്. നാലാം നിലയിൽ തീപിടിത്തമുണ്ടാകുന്പോൾ അഞ്ചാം നിലയിൽ രോഗികളും സന്ദർശകരുമുൾപ്പെടെ 375 പേരുണ്ടായിരുന്നു.
ഇഎസ്ഐ ആശുപത്രിയിലെ തീപിടിത്തം: മരണം എട്ടായി
12:58 AM Dec 19, 2018 | Deepika.com