മുംബൈ: മുംബൈയിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മാസം പ്രായമായ കുട്ടി അട ക്കം ആറു പേർ മരിച്ചു. അന്ധേരി മറോളിലെ ഇഎസ്ഐ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരമാണു തീപിടിത്തമുണ്ടായത്.
രോഗികളും സന്ദർശകരുമായ നൂറിലധികം പേർക്കു പൊള്ളലേറ്റു. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അഞ്ചുനില കെട്ടിടത്തിന്റെ നാലാം നിലയിലാണു തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ആറു പേർ മരിച്ചു
01:07 AM Dec 18, 2018 | Deepika.com