കാഷ്മീരിൽ കൊടും തണുപ്പ്
01:07 AM Dec 18, 2018 | Deepika.com
ജമ്മു: ജമ്മു കാഷ്മീർ തണുത്തുറയുന്നു. ഞായറാഴ്ച ലേയിൽ മൈനസ് 15.7 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാർഗിൽ ടൗണിൽ മൈനസ് 11.4 ഡിഗ്രി സെൽഷസ് ആയിരുന്നു താപനില. ബദേർവയിൽ മൈനസ് 1.2 ഡിഗ്രി സെൽഷസും ജമ്മു നഗരത്തിൽ 4.4 ഡിഗ്രി സെൽഷസും കത്ര ബേസ് ക്യാന്പിൽ 6.4 ഡിഗ്രി സെൽഷസും രേഖപ്പെടുത്തി.