രാജ്യത്തെ വനിതാ മുഖ്യമന്ത്രി ഇനി മമത ബാനർജി മാത്രം. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ പരാജയപ്പെട്ടതോടെയാണു മമത ഏക വനിതാ മുഖ്യമന്ത്രി ആയത്.
രണ്ടര വർഷം മുന്പ് രാജ്യത്ത് അഞ്ചു പ്രധാന സംസ്ഥാനങ്ങളിൽ വനിതകൾ മുഖ്യമന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നു. ആനന്ദി ബെൻ പട്ടേൽ(ഗുജറാത്ത്), ജയലളിത(തമിഴ്നാട്), വസുന്ധര രാജെ സിന്ധ്യ(രാജസ്ഥാൻ), മെഹബൂബ മുഫ്തി(കാഷ്മീർ), മമത ബാനർജി (ബംഗാൾ) എന്നിവരായിരുന്നു അന്നത്തെ വനിതാ മുഖ്യമന്ത്രിമാർ. ഇതിൽ ആനന്ദി ബെൻ പട്ടേലിനെ 2016 ഓഗസ്റ്റിൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കി വിജയ് രൂപാണിയെ നിയമിച്ചു. ബിജെപി പിന്തുണ പിൻവലിച്ചതോടെ 2018 ജൂണിൽ മെഹബൂബയ്ക്കു രാജിവയ്ക്കേണ്ടി വന്നു. ജയലളിത 2016ൽ അന്തരിച്ചു. ഇപ്പോഴിതാ തെരഞ്ഞെടുപ്പു തോൽവിയോടെ വസുന്ധരയും പുറത്തായി.
ഇനി മമത മാത്രം
01:24 AM Dec 12, 2018 | Deepika.com