ജനവിധി താഴ്മയോടെ അംഗീകരിക്കുന്നു: മോദി
01:24 AM Dec 12, 2018 | Deepika.com
ന്യൂഡൽഹി: ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയ കോൺഗ്രസിനെ മോദി അഭിനന്ദിച്ചു. ടിആർഎസിനെയും എംഎൻഎഫിനെയും മോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്തബിജെപി പ്രവർത്തകരെ അഭിവാദനം ചെയ്യുന്നതായി മോദി പറഞ്ഞു.