വണ്ണപ്പുറം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജ·ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, പട്ടയക്കുടി, ആനക്കുഴി, പുളിക്കത്തൊട്ടി എന്നീ കോണ്ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും മകൾ ഇന്ദിര ഗാന്ധിയും കൂടി നേര്യമംഗലം പാലം ഉദ്ഘാടനം ചെയ്യുവാൻ എത്തിയപ്പോഴാണ് പട്ടയക്കുടി മേഖലയിൽ സ്കൂൾ അനുവദിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി.യു.ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, പി.ടി തോമസ് എം.എൽ.എ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, എ.എം ദേവസ്യ, കെ.പി വർഗീസ്, ജോണ് നെടിയപാല, പി.എസ് സിദ്ധാർഥൻ, ഇന്ദു സുധാകരൻ, ഷൈനി അഗസ്റ്റിൻ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, ബേബി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഇന്ദിരാഗാന്ധി ജൻമദിനാഘോഷം
09:54 PM Aug 22, 2017 | Deepika.com