ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു നാലുമാസം ശേഷിക്കേ ബിജെപിക്കും കോണ്‍ഗ്രസിനും നിർണായകമായ ജനവിധി ഇന്നറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു മുഖ്യ മത്സരം. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചന നല്കുന്നു. ബിജെപി നേട്ടമുണ്ടാക്കിയാൽ 2019 ൽ മോദിക്കു തിരിച്ചുവരാൻ കളമൊരുങ്ങും. മറിച്ചാണെങ്കിൽ കേന്ദ്രത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനു വഴിയൊരുങ്ങും.
എക്സിറ്റ്പോളുകളുടെ ശരാശരി
ബ്രായ്ക്കറ്റിൽ 2013 ലെ സീറ്റ്
മധ്യപ്രദേശ് -230
കോൺഗ്രസ് 111 (58)
ബിജെപി 109 (165)
രാജസ്ഥാൻ -200
കോൺഗ്രസ് 110 (21)
ബിജെപി 78 (163)
ഛത്തിസ്ഗഡ് -90
കോൺഗ്രസ് 43 (39)
ബിജെപി 41 (49)
തെലുങ്കാന -119
കോൺഗ്രസ് 39 (21)
ടിആർഎസ് 67 (63)
മിസോറം -40
കോൺഗ്രസ് 16 (34)
എംഎൻഎഫ് 18 (5)
ഇന്നറിയാം, വിധി
02:00 AM Dec 11, 2018 | Deepika.com