ന്യൂഡൽഹി: ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്രവ്യാപാര കരാറാണ് മേഖലാ സമഗ്ര സാന്പത്തിക ഉടന്പടിയെന്നും കാർഷിക ദുരന്തത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന ഈ ഉടന്പടിയിൽ ഒപ്പിടാനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നും കേരള കോണ്ഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് തീരാദുരിതം സമ്മാനിക്കുന്നതായിരിക്കും മേഖലാ ഉടന്പടി. തീരുവ ഇല്ലാതെ ഏത് ഉത്പന്നവും ഇറക്കുമതി ചെയ്യാവുന്ന സ്ഥിതി വരുന്നതോടെ ഇന്ത്യയുടെ കാർഷിക, വ്യാവസായിക മേഖല തകർന്നു തരിപ്പണമാകും. ഈ വിഷയം പാർലമെന്റിൽ പ്രത്യേക ചർച്ച ചെയ്യണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
മേഖലാ സാന്പത്തിക ഉടന്പടി ഒപ്പിടരുത്: ജോസ് കെ. മാണി
02:00 AM Dec 11, 2018 | Deepika.com