ശ്രീനഗർ: കാഷ്മീർ വിഷയ പരിഹാരത്തിനായി ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിനോടു വിഘടനവാദികൾ ആവശ്യമുന്നയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരസിനയച്ച കത്തിൽ വിഘടനവാദി നേതാക്കളായ സയ്യദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫറൂഖ്, മുഹമ്മദ് യാസിൻ മാലിക് എന്നിവർ താഴ്വരയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും ആരോപിച്ചു. ജമ്മു- കാഷ്മീർ നിരവധി ജീവനുകൾ അപഹരിക്കപ്പെട്ട അക്രമ പരന്പരകൾ അവസാനിപ്പിക്കുന്നതിനു ഒരു കമ്മീഷൻ രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ ഗുട്ടരസിനയച്ച കത്തിൽ പ്രശ്ന ബാധിത മേഖലയിൽ സുരക്ഷാ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന ‘സായുധസേനാ പ്രത്യേക അധികാര നിയമ’ (അഫ്സ്പാ)ത്തെയും അവർ വിമർശിച്ചു.
കാഷ്മീർ: പരിഹാരത്തിനു നടപടിയെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിനോടു വിഘടനവാദികൾ
01:15 AM Dec 11, 2018 | Deepika.com