ന്യൂഡൽഹി: ബാങ്കുകൾക്കു വായ്പ കുടിശിക വരുത്തി ലണ്ടനിലേക്കു മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ ബ്രിട്ടനിൽനിന്നു പുറത്താക്കാനുള്ള ഹർജിയിൽ നിർണായക വാദം കേൾക്കാൻ സിബിഐ ജോയിന്റ് ഡയറക്ടർ എസ്. സായി മനോഹർ ലണ്ടനിലേക്കു തിരിച്ചു.
വിചാരണ മുതൽ കേസിൽ ഹാജരായിരുന്ന സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കു പകരമാണ് മനോഹർ തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുക. സിബിഐ ഡയറക്ടർ അലോക് വർമയും അസ്താനയും തമ്മിൽ പോരാട്ടം രൂക്ഷമായതിനെത്തുടർന്ന് ഇരുവരെയും കേന്ദ്രസർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിജയ് മല്യ: സിബിഐ ജോയിന്റ് ഡയറക്ടർ ബ്രിട്ടനിലേക്കു തിരിച്ചു
12:57 AM Dec 10, 2018 | Deepika.com