പുതുച്ചേരി: മൂന്നു ബിജെപി അംഗങ്ങളെ നിയമസഭയിലേക്കു നാമനിർദേശം ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടിയെ അനുകൂലിക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ റിവ്യു ഹർജി നൽകുമെന്നു പുതുച്ചേരി സർക്കാർ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഉടൻ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി. നാരായണസ്വാമി അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്നു വി.സ്വാമിനാഥൻ, കെ.ജി. ശങ്കർ, എസ്. സെൽവഗണപതി എന്നിവർ കഴിഞ്ഞ ജൂലൈ നാലിനാണ് ലഫ്.ഗവർണർ കിരൺ ബേദി മുന്പാകെ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ, ഇവരെ എംഎൽഎമാരായി അംഗീകരിക്കാൻ സ്പീക്കർ വി. വൈദ്യലിംഗം വിസമ്മതിച്ചു. ലഫ്. ഗവർണറും നാരായണസ്വാമി സർക്കാരും തമ്മിലുള്ള പോരാട്ടമായി പ്രശ്നം വളരുകയായിരുന്നു.
എംഎൽഎമാരുടെ നാമനിർദേശം: പുതുച്ചേരി സർക്കാർ റിവ്യൂ പെറ്റീഷന്
01:43 AM Dec 09, 2018 | Deepika.com